** മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.**
വാ‍ർത്തകളും വിവരങ്ങളും

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് എൻ്റെ കുളം പദ്ധതിക്ക് തുടക്കം. 

നിർമ്മലം പുതുയുഗ ശുചിത്വ കേരളത്തിൻ്റെ ഭാഗമായി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുത്തൂറ്റ്ഫൈനാൻസിയേഴ്സിൻ്റെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ക്രോസോത്ത്കുളം ശുചീകരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ പ്രിയങ്കാ ജി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ അധ്യക്ഷയായിരുന്നു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി.കെ.പൗലോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലാ സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.ആർ.ദിലീപ് കുമാർ, കെ.എ.ജോഷി, എ.ജെ.ജോർജ്, ബിനു പുത്തേ ത്ത് മ്യാലിൽ, രാജേന്ദ്രൻ, മുത്തൂറ്റ് ഫൈനാൻസ് ഗ്രൂപ്പ്    സി.എസ്.ആർ.പ്രതിനിധി പത്മകുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.കെ.സുരേന്ദ്രൻ, കർണ്ണകി രാഘവൻ, ലീലാ ഗോപാലൻ, മെമ്പർമാരായ എം.എസ്.ഹമീദ് കുട്ടി, വേണു.എൻ.സി.ബി ജോയ്കുമാർ, സഞ്ജു അജയൻ, ഷഹന അൽത്താഫ് , സ്മിത രാംലാൽ, ജിനോ ഡോണർ  എന്നിവർ സംബന്ധിച്ചു

എൻ്റെ കുളം