** മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.**
ഉദയംപേരൂർ സൂനഹദോസ് പള്ളി

കേരളത്തിലെ ക്രിസ്തുമത ചരിത്രത്തിൽ അതിപ്രധാനമായ സ്ഥാനമുള്ള പള്ളിയാണ് ഉദയംപേരൂർ പഴയ പള്ളി (സെന്റ് ഗർവാസിസ് ആൻഡ് പ്രോത്താസിസ് പള്ളി / മാർത്തറിയം പള്ളി)

കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ റോമൻ കത്തോലിക്കാ സഭാപ്രതിനിധികൾ 1599 ജൂൺ മാസം 20 മുതൽ 26 വരെ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സിനഡ് നടന്നത് ഇവിടെ വെച്ചാണ്.

ചരിത്രം: ക്രി.വ. 510-ൽ സ്ഥാപിക്കപ്പെട്ടതാണെന്ന് പാരമ്പര്യമായി വിശ്വസിക്കപ്പെടുന്നു. വില്ലാർവട്ടം രാജാവിൻ്റെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത് എന്ന് പള്ളി ചരിത്രകാരൻ ബെർണാഡ് തോമസ് രേഖപ്പെടുത്തുന്നു. പിന്നീട് ഒമ്പതാം നൂറ്റാണ്ടിൽ സാബോർ, അപ്രോത്ത് എന്നീ പേർഷ്യൻ ബിഷപ്പുമാർ ഈ പള്ളി പുനർനിർമ്മിച്ചു

ഉദയംപേരൂർ പഴയ പള്ളി